അടൂർ: സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫ്രീഡം സ്ട്രീറ്റ് റാലി അടൂർ നഗരത്തെ യുവജനസാഗരമാക്കി. തുടർന്ന് നടന്ന പൊതുസമ്മേളനം സി. പി. എം കേന്ദ്രകമ്മിറ്റിയംഗം ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലച്ച് തൊഴിലില്ലായ്മ രൂക്ഷമാക്കുകയും ജനാധിപത്യമില്ലാതാക്കുകയും ചെയ്യുന്ന ബി.ജെ.പി സർക്കാരിനെ അധികാരത്തിലെത്തിച്ചത് കോൺഗ്രസിന്റെ ദുർഭരണത്തിലെ പ്രതിഷേധമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.സി അനീഷ്‌കുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ബി.നിസാം, കേന്ദ്ര കമ്മിറ്റി അംഗംഗ്രീഷ്മ അജയഘോഷ്, സി പി എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, കെ.യു ജനീഷ് കുമാർ എം എൽ എ എന്നിവർ പ്രസംഗിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ .പദ്മകുമാർ, ടി.ഡി.ബൈജു, പി.ബി. ഹർഷകുമാർ, പി.ജെ.അജയകുമാർ, അഡ്വ.ആർ.സനൽകുമാർ, പി.ആർ.പ്രസാദ് എന്നിവർ
പങ്കെടുത്തു.