അടൂർ : ഏനാദിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ജനറൽസെക്രട്ടറി ഹരികുമാർ പൂതങ്കര കുന്നിട രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഏനാദിമംഗലം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് ഹരികുമാർ പൂതങ്കര, കോശി ജോർജ്,സജിത, കുന്നിട അനിൽകുമാർ, അജോ മോൻ, സുനിൽ മണ്ണാറ്റൂർ, കുറുമ്പകര അനിൽകുമാർ, ഷാനി ഇളമണ്ണൂർ, മാത്യു, പ്രകാശ്, സുധീശൻ, ജയൻ അടപ്പുപാറ, ഗണേഷ് മഠത്തിൽ, രാജേന്ദ്രൻ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു. അടൂരിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.പി.സി.സി നിർവാഹ സമിതി അംഗം തോപ്പിൽ ഗോപകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ, ഡി.സി.സി ഭാരവാഹികളായ അഡ്വ.ബിജു വർഗീസ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, എസ്.ബിനു, കുഞ്ഞ് കുഞ്ഞമ്മ ജോസഫ്, ഗീതാ ചന്ദ്രൻ,ഷിബു ചിറക്കരോട്ട്,എം. കെ കൃഷ്ണൻകുട്ടി, റോബർട്ട്, അരവിന്ദ് ചന്ദ്രശേഖരൻ, സുനിൽ, അംജിത് അടൂർ,രാജേഷ്,അബിൻ ശിവദാസ്, സജൻ വി.പ്രിൻസ് ഉമ്മൻ തോമസ് എന്നിവർ പങ്കെടുത്തു.ഹിന്ദു ഐക്യവേദി അടൂർ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ അഖണ്ഡ ഭാരത സ്മൃതി ദിനം ആചാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ശശിധരൻ ഉദ്‌ഘാടനം ചെയ്തു. ഇളമണ്ണൂർ പഞ്ചായത്ത്‌ ജംഗ്ഷനിൽ നടന്ന യോഗത്തിൽ താലൂക്ക് പ്രസിഡന്റ്‌ അവനീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സതികുമാർ,സതീഷ് കുമാർ, ബാബു എന്നിവർ സംസാരിച്ചു.