അടൂർ: തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ എൻ.ആർ.ഇ.ജി വർക്കേഴ്സ് യുണിയൻ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി. പി. എം ജില്ലാ സെക്രട്ടേറിയറ്റഗം ടി.ഡി ബൈജു ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗവും കൗൺസിലറുമായ കെ ഗോപാലൻ അദ്ധ്യക്ഷതവഹിച്ചു. ബീനാ ബാബു, ശ്രീനി എസ്.മണ്ണടി , അഡ്വ.എസ്. ഷാജഹാൻ, രജനി രമേശ്, ശശികല, ശാന്ത, റെജൂല , രമ, ഗീത. വിജയമ്മ, എന്നിവർ പ്രസംഗിച്ചു .