മല്ലപ്പള്ളി : ക്വോറമില്ലാത്തതിന് തുടർന്ന് എഴുമറ്റൂർപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്നത്തെയ്ക്ക് മാറ്റി. ഇന്നലെ നടക്കെണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ക്വോറമില്ലാത്തതിനെ തുടർന്നാണ് മാറ്റിയത്. 14 അംഗ ഭരണസമിതിയിൽ ആറ് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. എൽ.ഡി.എഫ് 7 അംഗങ്ങളിൽ 6 പേരുമാത്രമാണ് പങ്കെടുത്തത്. യു.ഡി.ഫിലെ അഞ്ച് അംഗങ്ങളും എൻ.ഡി.എയിലെ രണ്ട് അംഗങ്ങളും വിട്ടു നിന്നുതും മുൻ പ്രസിഡന്റും ഒന്നാം വാർഡ് അംഗവുമായ ശോഭാ മാത്യു പങ്കെടുക്കാൻ സാധിക്കാഞ്ഞതും പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്വോറത്തിനെ ബാധിച്ചു.എൽ.ഡി.എഫിലെ ധാരണ പ്രകാരം മുൻ പ്രസിഡന്റ് ശോഭമാത്യു രാജിവച്ച ഒഴിവിലെക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ സുഭാഷ് വർണാധികാരിയായിരുന്നു.