ഇളമണ്ണൂർ : കെ.പി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻ നായർ ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.രാമചന്ദ്രകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജി കൃഷ്ണകുമാർ, രവിചന്ദ് ജി.എസ്. ഡോ.അഭിലാഷ്.ആർ,രാജീവ് ജി, ആനന്ദൻ സി, രമേശ് ആർ.എസ് എന്നിവർസംസാരിച്ചു. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട് വിവിധ സ്കൂളികളിൽ നടത്തിയ ക്വിസ് പരിപാടിയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് 75 സ്വാതന്ത്ര്യ സ്മൃതി ജ്വാല തെളിയിച്ചു.