റാന്നി: വ്യാപാരി വ്യവസായി ഏകോപനസമിതി റാന്നി യൂണിറ്റ് 75 -ാ മത് സ്വാതന്ത്ര്യ ദിനാചരണം ആഘോഷിച്ചു. കൊടിതോരണങ്ങളാൽ അലങ്കരിച്ച വ്യാപാര ഭവൻ ഗ്രൗണ്ടിൽ ദേശഭക്തി ഗാനങ്ങളുടെ അകമ്പടിയോടെ റാന്നി മുൻ എം.എൽ.എ രാജു ഏബ്രഹാം ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. വർക്കി ഏബ്രഹാം കാച്ചാണത്ത് രാഷ്‌ട്രപിതാവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി റാന്നി യൂണിറ്റ് പ്രസിഡന്റ് സി.വി മാത്യു,ജനറൽ സെക്രട്ടറി ഫിലിപ്പ് ജോൺ, ട്രഷറർ ലിറ്റി തോമസ് എന്നിവർ സംസാരിച്ചു. കൂടാതെ വ്യാപാര ഭവന് സമീപത്തുള്ള ഭവനങ്ങളിൽ അടക്കം മുഴുവൻ ആളുകൾക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു.