sndp
എസ്.എൻ.ഡി.പി. യോഗം 349 നമ്പർ വകയാർ ശാഖ വാർഷീകവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ ഭദ്രദീപം തെളിച്ചു ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി. യോഗം 349 -ാം വകയാർ ശാഖ വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ ജി.സോമനാഥൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, മുൻ യൂണിയൻ പ്രസിഡന്റുമാരായ അഡ്വ.കെ.എൻ.സത്യാനന്ദപണിക്കർ, പി.ജി.ആനന്ദൻ, ശാഖാ പ്രസിഡന്റ് പി.എ.ശശി, സെക്രട്ടറി കെ.വി.വിജയചന്ദ്രൻ, ആർ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.