
കോന്നി : കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് യൂണിയൻ സമരം തുടങ്ങുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോന്നി പോസ്റ്റ് ഓഫീസ് പടിക്കൽ നടന്നു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാർ ഉദ്ഘാടനം ചെയ്തു.കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായർ അധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, ദീനാമ്മ റോയി, ജി.ശ്രീകുമാർ, വി.എൻ.ജയകുമാർ, മോഹൻ കുമാർ കോന്നി, റോജി ബേബി,ഡെയ്സി മാത്തൻ, ശോഭാമുരളി, സിന്ധു സന്തോഷ്, അർച്ചന ബാലൻ, നിഷ അനീഷ് എന്നിവർ പ്രസംഗിച്ചു.