lp-school-
ഗാന്ധിജിയുടെ ഇലന്തൂർ സന്ദർശനത്തിന് സാക്ഷ്യം വഹിച്ച ഉടയൻ കാവിൽ മീനാക്ഷിയമ്മയെ കൊന്നപ്പാറ എൽ പി സ്‌കൂൾ വിദ്യാർഥികൾ വീട്ടിൽ എത്തി ആദരിക്കുന്നു

കോന്നി : ഗാന്ധിജിയുടെ ഇലന്തൂർ സന്ദർശനത്തിന് സാക്ഷ്യം വഹിച്ച ഉടയൻ കാവിൽ മീനാക്ഷിയമ്മ (99)യെ കൊന്നപ്പാറ എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ വീട്ടിലെത്തി ആദരിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി അനിത ജി.നായരുടെ നേതൃത്വത്തിൽ അദ്ധ്യാപകരും രക്ഷാകർത്താക്കളും കുട്ടികളും അടങ്ങുന്ന സംഘം ദേശീയ പതാക കൈമാറി ഉപഹാരം നൽകി. ഗാന്ധി സ്മൃതി മണ്ഡപവും ഖദർ ദാസ് ജിയുടെ സ്മൃതി മണ്ഡപവും സന്ദർശിച്ച് പുഷ്പാർച്ചന നടത്തി.