പ്രമാടം : രാഷ്ട്രത്തിന്റെ 75ാം സ്വാതന്ത്ര്യദിനം പ്രമാടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, കെ.എം.മോഹനൻ, ശ്രീകല.വി.നായർ, പ്രമോദ്, രാജി.സി.ബാബു, ആനന്ദവല്ലിയമ്മ, വി.ശങ്കർ, എം.കെ.മനോജ്, മിനി റെജി, നിഷ മനോജ്, തങ്കമണി, വാഴവിള അച്യുതൻ നായർ, ലിജ ശിവപ്രകാശ്, ബിന്ദു അനിൽ , മിനി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
തെങ്ങുംകാവ്: തെങ്ങുംകാവ് ഗവ.എൽ.പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വിപുലമായി ആചരിച്ചു. പ്രഥമാദ്ധ്യാപകൻ ഫിലിപ്പ് ജോർജ് പതാക ഉയർത്തി. വൈസ്മെൻ ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വി.എസ് ജോസ്, ജോസ് കരിമരത്തിനാൽ എന്നിവർ സന്ദേശം നലകി. തുടർന്ന് റാലിയും പൊതുസമ്മേളനവും നടന്നു. പ്രമാടം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി.സി.ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ മാദ്ധ്യമപ്രവർത്തകനും സുരേഷ് കർണാട് നാഷണൽ അവാർഡ് ജേതാവുമായ വിനോദ് ഇളകൊള്ളൂർ സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. വാർഡ് മെമ്പർ രാഖി സനൂപ്, ടി.ജി ജോർജ്കുട്ടി, വിലാസിനിയമ്മ, സജിൻ തോണിക്കുഴിയിൽ, പുഷ്പരാജ്, കവിതാ പീതാംബരൻ എന്നിവർ പ്രസംഗിച്ചു.