balagokulam
ബാലഗോകുലം ചെങ്ങന്നൂർ സംഘടനാ ജില്ലയുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളനം കൃഷ്ണ വിചാര മഞ്ജരി ഫിലോസഫി മാഗസിൻ എഡിറ്റർ നെബു എബ്രഹാം ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: ബാലഗോകുലം ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി കൃഷ്ണവിചാര മഞ്ജരി സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു. കൺസ്ട്രക്ഷൻ ഫിലോസഫി മാഗസിൻ എഡിറ്റർ നെബു ഏബ്രഹാം ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ ആഘോഷ സമിതി അദ്ധ്യക്ഷൻ ഡോ.ദയാൽ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹസംഘചാലക് ഡോ.ബി ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ ആർ. അനിൽകുമാർ, ജില്ലാ കാര്യദർശി യു.എസ് അരവിന്ദ്, സഹ കാര്യദർശി എ.കെ.അഖിൽ കുമാർ എന്നിവർ പ്രസംഗിച്ചു.