andharaj
എസ് എൻ ഡി പി യോഗം 323 ആം നമ്പർ പള്ളിക്കൽ ഓലകെട്ടിയമ്പലം ശാഖാ മെരിറ്റ് ഡേയും. കർഷകശ്രീ പുരസ്കാര വിതരണവും, ആദരിക്കൽ ചടങ്ങും മാവേലിക്കര റ്റി.കെ.മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ: എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 323 -ാം നമ്പർ പള്ളിക്കൽ ഓലകെട്ടിയമ്പലം ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന മെറിറ്റ് ഡേയും കർഷകശ്രീ പുരസ്കാര വിതരണവും ആദരിക്കൽ ചടങ്ങും മാവേലിക്കര റ്റി.കെ.മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.സുശീലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര സ്കോളർഷിപ്പ് വിതരണവും, രാജൻ ഡ്രീംസ് പഠനോപകരണ വിതരണവും നിർവഹിച്ചു. യൂണിയൻ അഡ് കമ്മിറ്റി അംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ മുഖ്യാതിഥികളായി.ഓലകെട്ടിയമ്പലം മേഖലാ ചെയർമാൻ അഭിലാഷ് ഡി മുഖ്യപ്രഭാഷണവും, ശാഖാ സെകട്ടറി കെ.മുരളീധരൻ ആമുഖ പ്രസംഗവും നടത്തി. യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ
എൽ അമ്പിളി. യൂത്ത്മൂവ്മെന്റ് ചെയർമാൻ നവീൻ വി.നാഥ് .റ്റി.കെ.ശശിധരൻ, എം. സോമരാജൻ എന്നിവർ പ്രസംഗിച്ചു.
ശാഖ ഏർപ്പെടുത്തിയ മികച്ച കർഷകനുളള അവാർഡ് കൂൺ കർഷകൻ ലിറിൽ ആനന്ദ് ഏറ്റുവാങ്ങി. മൊബൈൽ ഫോട്ടോഗ്രാഫിയിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ജോയിന്റ് ആർ ടി ഒ എം ജി മനോജ്, ഡപ്യൂട്ടി ഹൈട്രോഗ്രാഫർ ആയി സ്ഥാനക്കയറ്റം ലഭിച്ച മനോരഞ്ജൻ എന്നിവരെ ആദരിച്ചു. എസ് എസ് എൽ സി .പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും
ആദരിച്ചു.