belivres
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ പ്രവർത്തനം കേരളാ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനും ചൈൽഡ് ഡെവലപ്‌മെന്റ് ആന്റ് പീഡിയാട്രിക്‌സ് മേഖലയിലെ അക്കാദമിക് വിദഗ്ദ്ധനുമായ പ്രൊഫ. ഡോ എം കെ സി നായർ നിർവഹിക്കുന്നു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചൈൽഡ് ഡവലപ്പ്മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. കേരളാ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും ശിശുരോഗ വിദഗ്ദ്ധനുമായ പ്രൊഫ. ഡോ എം കെ സി നായർ ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജറും കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവുമായ റവ.ഫാ. സിജോ പന്തപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.തോമസ് വർഗീസ്, അസോസിയേറ്റ് ഡയറക്ടറും ബിലീവേഴ്സ് ഇന്റർനാഷണൽ ഹാർട്ട് സെന്റർ മേധാവിയുമായ ഡോ. ജോൺ വല്യത്ത്, നാഷണൽ റിസോഴ്സ് സെന്റർ- എൻ. സി. ഡി എക്സിക്യൂട്ടീവ് ഡയറക്ടർ . ജോൺസൺ ഇടയാറൻമുള, പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എലിസബത്ത് വർക്കി ചെറിയാൻ, നിയോനേറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.മിനു തോമസ്, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ മേധാവി ഡോ. റോഷിൻ മേരി വർക്കി, ഡവലപ്പ്മെന്റൽ തെറാപ്പിസ്റ്റ് പ്രീമാ മഹേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിനെപ്പറ്റി. കൂടുതൽ വിവരങ്ങൾ അറിയാൻ 9035949727 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.