 
പത്തനംതിട്ട: തട്ടയിൽ- ഇടമാലി വിശ്വഭാരതി സാംസ്‌കാരികവേദി ഗ്രാമവികസന കേന്ദ്രവും പത്തനംതിട്ട നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി ആസാദി കാ അമൃത് മഹോത്സവം സംഘടിപ്പിച്ചു. വിശ്വഭാരതി രക്ഷാധികാരി വി കെ ശശികുമാർ തിരംഗ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യദിന സമ്മേളനം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി വിദ്യാധരപണിക്കർ അദ്ധ്യക്ഷനായിരുന്നു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫിസർ പി സന്ദീപ് കൃഷ്ണൻ സ്വാതന്ത്യ ദിന സന്ദേശം നൽകി. പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. സി. സന്തോഷ് കുമാർ അനുമോദനവും സമ്മാനദാനവും നിർവഹിച്ചു. വികെ ശശികുമാർ, കെ ഗോപാലകൃഷ്ണകുറുപ്പ്, ജി രാജേഷ് ഒരിപ്പുറം, എ. ജയകൃഷ്ണൻ, കെ.പി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.