പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ചിറ്റാർ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കുവേണ്ടി ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ക്വിസ് മത്സരത്തിൽ 12 -ാം വാർഡ് പ്രതിഭ കുടുംബശ്രീ അംഗം ആർ.ശ്രീജ ഒന്നാം സ്ഥാനവും അളകനന്ദ കുടുംബശ്രീ അംഗം ശ്രീജ വിനോദ് രണ്ടാം സ്ഥാനവും നേടി.സി.ഡി.എസ്.ചെയർ പേഴ്‌സൺ മിനി അശോകന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സജി കുളത്തുങ്കൽ സമ്മാനധാനം നടത്തി. ലൈബ്രറേറിയൻ പ്രേജിത് ലാൽ, ക്വിസ് മാസ്റ്റർ സി.എ സോമരാജൻ ,അക്കൗണ്ടന്റ് മഞ്ജു എന്നിവർ സംസാരിച്ചു.