കോഴഞ്ചേരി: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കോഴഞ്ചേരി ടി.ബി ജംഗ്ഷൻ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രസിഡന്റ് കെ.എർ വിജയകുമാർ പതാക ഉയർത്തി. രക്ഷാധികാരി ബാബു കോയിക്കലേത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി ജോയി വർഗീസ്, ട്രഷറർ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മധുരപലഹാര വിതരണവും നടന്നു.