കുളനട: ബാലഗോകുലം കുളനട മണ്ഡലത്തിന്റെ ശോഭായാത്ര ഇന്ന് വൈകിട്ട് 4ന് കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കും. ഇന്ത്യാ ബുക്ക് ഒഫ് റെക്കോഡ് നേടിയ എസ്.ജ്യോത്സന ഉദ്ഘാടനം ചെയ്യും. കുളനട ക്ഷേത്രാങ്കണത്തിൽ സമാപിച്ച ശേഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ഉറിയടിയും പ്രസാദ വിതരണവും നടക്കുമെന്ന് ആഘോഷ പ്രമുഖ് വി.ജി.പ്രശാന്ത് കുമാർ അറിയിച്ചു.