basilal
ബേസിലാൽ സി. മാത്യു

പത്തനംതിട്ട : വിൽക്കാനായി കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് പ്രതിക്ക് 3 വർഷം കഠിനതടവും 10000 രൂപ പിഴയും. തിരുവല്ല പൊലീസ് സ്റ്റേഷനിൽ 2017 നവംബർ 15 ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കടമാൻകുളം ചാമക്കുന്നിൽ ബേസിലാൽ സി. മാത്യു (34) വിനെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 4 മാസം കൂടി ശിക്ഷ അനുഭവിക്കണം. തിരുവല്ല ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ മാരുതി കാറിൽ സ്റ്റെപ്പിനി ടയറിന്റെ കവറിനുള്ളിൽ പ്ലാസ്റ്റിക് പൊതികളിൽ സൂക്ഷിച്ചനിലയിൽ കടത്തിക്കൊണ്ടുവന്ന 1. 1കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് പത്തനംതിട്ട അഡിഷണൽ സേഷൻസ് കോടതി രണ്ട് ജഡ്ജി പി.എസ് സൈമ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എ.പി.പി അഡ്വ. കെ.പി സുഭാഷ് കുമാർ ഹാജരായി.