crime
ജെയിംസ് ജോൺ

പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചുകയറി പതിമൂന്നുകാരിയോട് ലൈംഗിക അതിക്രമം കാട്ടിയ മദ്ധ്യവയസ്‌കനെ വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ചേത്തക്കൽ വെച്ചൂച്ചിറ വാകമുക്ക് നെടുമണ്ണിൽ ജെയിംസ് ജോൺ(55) ആണ് പിടിയിലായത്. ഇയാൾ കുട്ടിയുടെ പിതാവിന്റെ സുഹൃത്തും ഈ വീടുമായി അടുത്ത് സഹകരിക്കുന്നയാളുമാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിക്രമം നടന്നത്. വെച്ചൂച്ചിറ എസ് ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലാണ് പിടികൂടിയത്. അന്വേഷണ സംഘത്തിൽ എ എസ് ഐ സുഭാഷ്, എസ് സി പി ഒ ആശാ ഗോപാലകൃഷ്ണൻ, സി പി ഓമാരായ മഹേഷ്, അൻസാരി, അലക്‌സ് എന്നിവരും ഉണ്ടായിരുന്നു.