തൈമറവുംകര: ശ്രീനാരായണ ഗുരുദേവന്റെ 168ാം മത് ജയന്തി 6326-ാം തൈമറവുംകര എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു. ചിങ്ങം ഒന്നു മുതൽ മഹാസമാധി വരെ ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ വീടുകളിൽ പ്രാർത്ഥന നടത്തും. ശാഖായോഗം വക സ്ഥലത്ത് ഇന്ന് രാവിലെ 8ന് പ്രസിഡന്റ് സിജു കാവിലേത്ത് പീത പതാക ഉയർത്തും. ഓതറയിലെ ശാഖകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംയുക്ത ഗുരുദേവ ജയന്തി ദിനാഘോഷംവിളംബരം ചെയ്ത് ശാഖാ യൂത്ത്മൂവ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമവീഥികൾ പീത പതാകയാൽ അലങ്കരിക്കും