കുളനട: പർവതാരോഹകൻ ഷെയ്ക് ഹസൻ ഖാൻ എവറസ്റ്റിന് മുകളിൽ ഉയർത്തിയ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക വായനശാലയുടെ മുറ്റത്ത് പ്രദർശിപ്പിച്ചപ്പോഴുള്ള ചിത്രം മുദ്രണം ചെയ്ത് ഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനം കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ നടന്നു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. പി. ജെ. ഫിലിപ് , പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന് നൽകി പ്രകാശനം നിർവഹിച്ചു.വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു.
കെ.എൻ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ശശി പന്തളം, ബിജു വർഗീസ്, സി. ആർ. അക്ഷിത എന്നിവർ പ്രസംഗിച്ചു.
ഉള്ളന്നൂർ ഗിരീഷ്, മിയാൻ ബോധി എന്നിവർ കവിത ചൊല്ലി. വായനശാലയെക്കുറിച്ച് കവിത രചിച്ച ഉള്ളന്നൂർ ഗിരീഷിനെ മുതിർന്ന അംഗം കെ.പി. ഭാസ്‌കരൻ പിള്ള ആദരിച്ചു.മികച്ച വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള എൻഡോവ്‌മെന്റുകൾ ഷാരോൺ വർഗീസ്, പ്രിയ പ്രമോദ്, ആതിര ഉത്തമൻ, വി. അജിൻ, അക്‌സ അനിൽ ജോൺ, ബിനി ബിജി ജേക്കബ്, എസ്. സച്ചു, ജിജിൻ ജോർജ് എന്നിവർക്ക് റിട്ട. അദ്ധ്യാപകൻ കെ.പി. ഭാസ്‌കരൻ പിള്ള വിതരണം ചെയ്തു.വായനശാലയുടെ പ്രതിഭ പുരസ്‌കാരങ്ങൾ മിഥില രഞ്ജിത്, നിവ്യ എൽസ സണ്ണി, എസ്. ജ്യോത്സന, ഡോ. മേബിൾ എൽസ വർഗീസ് എന്നിവർക്ക് റിട്ട. ഡിവൈ.എസ്. പി എൻ.ടി. ആനന്ദൻ നൽകി