 
കുളനട: കോൺഗ്രസ് കുളനട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് സി.തുളസീധരൻപിള്ളയുടെ അദ്ധ്യക്ഷതയിൽകൂടിയ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജി. രഘുനാഥ്, എം. ആർ. ഉണ്ണികൃഷ്ണൻനായർ, എൻ.സി. മനോജ്, അഡ്വ. ബിജു വർഗീസ്, അഡ്വ. ഷാജികുളനട, തോമസ് ദാനിയൽ, ജോർജുകുട്ടി, റ്റി.കെ.സോമൻ, സിബി നൈനാൻ, ഉണ്ണികൃഷ്ണൻ നായർ, പുഷ്പ കുമാരി, ജോസ് മത്തായി, വേണുഗോപാൽ, സുരേഷ് പാണിൽ, എം.ആർ. വിജയൻ, സുനിൽ മാന്താനത്ത്, അരുൺ കുമാർ, ഷൈൻ വാസുദേവ്, സജി പി. ജോൺ, എം.കെ. ശ്യാമളകുമാരി, കെ. രാധാമണി, സുരേഷ് ചെട്ടിയാവിള, എം.എസ്. നന്ദകുമാർ, സതി എം. നായർ, മോഹനൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.