 
കുഴിക്കാലാ: ആസാദി കാ അമ്യത മഹോത്സവിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വത്രന്ത്ര്യം തന്നെ ലഹരി എന്ന പേരിൽ കുഴിക്കാല സി.എം.എസ്.എച്ച് എസ് എസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്താവിഷ്‌കാരംശ്രദ്ധേയമായി. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി,
ഇലന്തൂർ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, വാർഡ് മെമ്പർമാരായ വൽസല വാസു, മേഴ്‌സി ശാമുവേൽ , സ്‌കൂൾ ലോക്കൽ മാനേജർ റവ.പ്രിൻസ് ജോൺ, എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ. ജെഗി ഗ്രെയ്‌സ് തോമസ്, ഹെഡ് മാസ്റ്റർ ഷിബു ജോയി എന്നിവർ നേതൃത്വം നൽകി.