തിരുവല്ല: തിരുമൂലപുരം മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് തോമസ് വർഗീസ് ദേശീയപതാക ഉയർത്തി. തുടർന്നു നടന്ന പൊതുയോഗത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവും ഗ്രന്ഥശാല എക്സി.കമ്മിറ്റി അംഗവുമായ ഡോ.ആർ വിജയമോഹനൻ മുഖ്യസന്ദേശം നൽകി. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കുമാരി ഹന്നാ എൽസാ ജോജി പ്രതിജ്ഞ്ഞ ചൊല്ലിക്കൊടുത്തു. കമ്മിറ്റിഅംഗം അജി തമ്പാൻ, സെക്രട്ടറി കോശി ജേക്കബ്, കമ്മിറ്റി അംഗങ്ങളായ ജി.സുനിൽ, കുരുവിള മാമ്മൻ, ജയാ സന്തോഷ്, എൻ.കെ പ്രേംകുമാർ, ഷാബു കെ.ദാനിയേൽ, വി.പി.രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. മധുര പലഹാര വിതരണവും നടന്നു.