 
തിരുവല്ല: കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 75 -ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നഗരത്തിൽ റാലി സംഘടിപ്പിച്ചു. മുൻസിപ്പൽ കൗൺസിലർ മാത്യൂസ് ചാലക്കുഴി ഉദ്‌ഘാടനം ചെയ്തു. സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോയി ചാണ്ടപ്പിള്ള പതാക ഉയർത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പും കുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വി.ആർ.രാജേഷ്, ജില്ലാ സെക്രട്ടറി ബിജോയ് വർഗീസ്, ഏബ്രഹാം വർഗീസ്, തോമസ് കുരുവിള, യോഹന്നാൻ പി.ചാക്കോ, സ്റ്റീഫൻ തോമസ് എന്നിവർ പ്രസംഗിച്ചു.