 
ഇലന്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. പതാക ഉയർത്തലിന്റെ പ്രാധാന്യത്തെക്കുറിച്ച് വീടുകളിൽ ബോധവൽക്കരണം നടത്തുകയും പതാക വിതരണം ചെയ്യുകയും ചെയ്തു. പാലിയേറ്റീവ് കെയറിന്റെ സഹായത്തോടെ വോളണ്ടിയേഴ്‌സ് കിടപ്പിലായ രോഗികളുടെ ബിപി , ഷുഗർ എന്നിവ പരിശോധിച്ചു. ഗാന്ധിജിയെ നേരിൽ കണ്ട ഉടയൻകാവിൽ കെ.മീനാക്ഷിയമ്മയെ സന്ദർശിച്ചത് വോളണ്ടിയേഴ്‌സിന് നവ്യാനുഭവമായിരുന്നു. സ്ത്രീധനത്തിനെതിരെ പോസ്റ്റർ പതിക്കൽ, സ്റ്റുഡന്റ് പാർലമെന്റ് തെരുവുനാടകം എന്നിവയാണ് ക്യാമ്പിന്റെ മറ്റു പ്രധാന പ്രോജക്ടുകൾ.