 
അടൂർ : അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.സദാനന്ദൻ ദേശീയ പതാക ഉയർത്തി . പ്രിൻസിപ്പൽ ഡോ. ഷാജിമോഹൻ. ബി സന്ദേശം നൽകി. അക്കാദമിക് ചെയർമാൻ ഡോ. കേശവ മോഹൻ , വൈസ് പ്രിൻസിപ്പൽ ഡോ. എം. ഡി. ശ്രീകുമാർ, പഞ്ചായത്ത് മെമ്പർ ശാന്തിക്കുട്ടൻ, മാസ്റ്റർ നരുൺ എബിൻ എന്നിവർ പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടർ എബിൻ അമ്പാടിയിൽ, വിവിധ വകുപ്പുമേധാവികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനം, ന്യത്തം, സ്കിറ്റ് തുടങ്ങിയവ ഉണ്ടായിരുന്നു. അമൃത് മഹോത്സവത്തിനു മുന്നോടിയായി കോളേജിന്റെ സമീപപ്രദേശങ്ങളിലെ ഭവനങ്ങളിൽ ദേശീയ പതാക വിതരണം ചെയ്തു.