കാരയ്ക്കാട്: ഗവ. എൽ.പി സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം ആഘോഷം വാർഡംഗം പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആം ആദ്മി പാർട്ടി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര നടത്തി. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച തിരംഗാ യാത്ര ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനിൽ സമാപിച്ചു. നിയോജക മണ്ഡലം കൺവീനർ ശ്രീദേവിയമ്മ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി രാജീവ് പള്ളത്ത്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എൻ.സോമനാഥപിള്ള എന്നിവർ സംസാരിച്ചു.