sndp
എസ്.എൻ.ഡി.പി യോഗം 82 നമ്പർ കോന്നി ശാഖയിൽ നടന്ന വിശേഷാൽ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും ചികിത്സ ധനസഹായ വിതരണവും യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: എസ്.എൻ.ഡി.പി യോഗം 82 -ാം കോന്നി ശാഖയിൽ വിശേഷാൽ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും ചികിത്സ ധനസഹായ വിതരണവും നടന്നു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സുരേഷ് ചിറ്റിലക്കാട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ വിദ്യാഭ്യാസ അവാർഡുകളും, ഇ.എം.എസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്യാംലാൽ ചികിത്സ ധനസഹായങ്ങളും വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.എസ്.സുരേശൻ, പി.കെ.പ്രസന്നകുമാർ, മൈക്രോ ഫൈനാസ് യൂണിയൻ കോ - ഓർഡിനേറ്റർ കെ.ആർ സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സരളാ പുരുഷോത്തമൻ, ശാഖാ സെക്രട്ടറി എ.എൻ.അജയകുമാർ, വനിതാസംഘം യുണിറ്റ് പ്രസിഡന്റ് ലാലി മോഹൻ, സെക്രട്ടറി പ്രസന്ന അജയൻ, യൂത്ത് മൂവ്മെന്റ് യുണിറ്റ് പ്രസിഡന്റ് അഖിൽ ഷാജി, സെക്രട്ടറി ആർച്ച സുനിൽ എന്നിവർ സംസാരിച്ചു. ശാഖയിലെ 26 പേർക്ക് ചികിത്സ ധന സഹായങ്ങളും, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും മെമെന്റോകളും വിതരണം ചെയ്തു.