 
മല്ലപ്പള്ളി: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി മാടപ്പള്ളിയിലെ സ്ഥിരം പന്തലിൽ 120 - മത് ദിവസത്തെ സത്യാഗ്രഹം കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. കെ.പി.സി.സി മുൻ എക്സിക്യൂട്ടിവ് അംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. ബാബു കുട്ടൻ ചിറ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ, മുൻപഞ്ചായത്ത് പ്രസിഡന്റ് ബിനു കുന്നന്താനം, സി.പി ഓമന കുമാരി , രാധാമണിയമ്മ. വി.ജെ ലാലി,ഏബ്രഹാം വർഗീസ് പല്ലാട്ട് ,പുരുഷോത്തമൻ പിളള, റിദേശ് ആന്റണി,വർഗീസ് മാത്യു,ഉണ്ണിക്കൃഷ്ണൻ നടുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.