 
തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി മഹാമഹം എസ്.എൻ.ഡി.പി.യോഗം 6326 തൈമറവുംകര ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷങ്ങൾ തുടങ്ങി. ഇന്നലെ പതാക ദിനാചരണം നടത്തി. ശാഖാ പ്രസിഡന്റ് സിജു കാവിലേത്ത് പതാക ഉയർത്തി. സെക്രട്ടറി രാജേഷ് ശശിധരൻ, വൈസ് പ്രസിഡന്റ് സുജിത്ത് ശാന്തി, യൂണിയൻ കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ, വനിതാസംഘം വൈസ് പ്രസിഡന്റ് രശ്മി അനീഷ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രഞ്ചിത്ത് കുമാർ, സെക്രട്ടറി ഹരിലാൽ എന്നിവർ പങ്കെടുത്തു. ചിങ്ങപ്പിറവി മുതൽ മഹാസമാധി വരെ ദിവസവും ഉച്ചയ്ക്ക് 2.30 മുതൽ 3.30 വരെ ഭവനങ്ങളിൽ പ്രാർത്ഥന നടത്തുവാൻ ശാഖാ വനിതാസംഘം കമ്മിറ്റി തീരുമാനിച്ചു. ഓതറയിലെ ശാഖായോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംയുക്ത ഗുരുദേവ ജയന്തി ദിനാഘോഷത്തിന്റെ വിളംബരം ചെയ്ത് ശാഖാ യൂത്ത്മൂവ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമവീഥികൾ പീത പതാകയിൽ അലങ്കരിയ്ക്കും.