day
ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ സ്വാതന്ത്ര്യദിനം ആഘോഷത്തിൽ റിട്ട. ക്യാപ്റ്റൻ എം.ജെ. ചാക്കോ പതാക ഉയർത്തുന്നു

തിരുവല്ല: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. റിട്ട.ക്യാപ്റ്റൻ എം.ജെ.ചാക്കോ ദേശിയ പതാക ഉയർത്തി. തുടർന്ന് കേരള അഗ്നിശമന സേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെ ആദരിച്ചു. എസ്.സി.എസ് സ്‌കൂൾ പ്രിൻസിപ്പൽ ജോൺ കെ.തോമസ്, അദ്ധ്യാപകൻ സെൻമോൻ വി.ഫിലിപ്പ്, തിരുവല്ല ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ആർ.ബാബു, ക്രിസ് തോമസ്, തിരുവല്ല ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജ്വല്ലറി മാനേജർ സിജോ ജോസഫ്, അസി.മാനേജർ രാകേഷ് പി, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, അസി.മാനേജർ വിജയ് പോൾ, സി.ആർ.ഓ ജോൺ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.