പത്തനംതിട്ട: കരിയർ സ്‌കിൽ ട്രെയിനിംഗ് പ്രൊവൈഡറും കരിയർ കൗൺസലിംഗ് എക്‌സ്‌പെർട്ടുമായ സി . ഐ . സി.എം.എസിന്റെ പത്തനംതിട്ടയിലെ കാമ്പസിൽ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായും , ടാലി എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡുമായും ചേർന്ന് 20 ന് രാവിലെ 9 ന് കാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തും . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന് സമീപമാണ് കാമ്പസ്. പ്ലസ് ടു , ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം . വിവിധ മേഖലകളിലുള്ള ഏഴ് കമ്പനികൾ പങ്കെടുക്കും . പങ്കെടുക്കുന്നതിന് ഫീസില്ല . ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യാം. 8589030515 എന്ന ഫോൺ നമ്പരിൽ ബന്ധെപ്പടണമെന്ന് ഡയറക്ടർമാരായ സുനിത്ത് പി. രാജു, ലിൻസി കെ. പാപ്പച്ചൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.