തിരുവല്ല: പരുമല ടാഗോർ ലൈബ്രറി, ബാലസംഘം മേഖലാകമ്മിറ്റി, ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ബാലസംഗമവും നടന്നു. പത്തനംതിട്ട ഡയറ്റ് മുൻ പ്രിൻസിപ്പലും ജില്ലാ ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗവുമായ ഡോ.ആർ. വിജയമോഹൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രൊഫ.എ.ലോപ്പസ് അദ്ധ്യക്ഷത വഹിച്ചു. ഫോക് ലോർ ഗവേഷകനും ഗായകനുമായ അഡ്വ.പ്രദീപ് പാണ്ടനാട് സ്വാതന്ത്ര്യദിന സന്ദേശം നൽകി, ബാലസംഘം ജില്ലാകമ്മറ്റിയംഗം തങ്കമണി നാണപ്പൻ സമ്മാനദാനം നിർവഹിച്ചു. കവി പി.കെ.പീതംബരൻ മുഖ്യപ്രഭാഷണം നടത്തി. ബെന്നി മാത്യു, നയന, ഒ.സി.രാജു, ഇ.ജി.ഹരികുമാർ, ആദർശ്. എസ്.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.