അടൂർ: മികച്ച വനിതാ കർഷകയായി കേരള കോൺഗ്രസ്‌ എം സംസ്കാരവേദി അടൂർ മണ്ഡലം കമ്മിറ്റി തിരഞ്ഞെടുത്ത പന്നിവിഴ ചക്കാലവിളയിൽ സുഷയെ സംസ്കാരവേദി ആദരിച്ചു. സംസ്ഥാന പ്രസിഡന്റ്‌ ഡോ.വർഗീസ് പേരയിൽ, കൺസിലർ അജി പാണ്ടിക്കുടിയിൽ, നിയോജകമണ്ഡലം പ്രസിഡന്റ്‌ ആർ. രാമകൃഷ്ണൻ, കേരള കോൺഗ്രസ്‌ എം പള്ളിക്കൽ മണ്ഡലം പ്രസിഡന്റ്‌ അലക്സാണ്ടർ പടിപ്പുരയിൽ എന്നിവർ സംസാരിച്ചു. കേരള കോൺഗ്രസ്‌ എം നിയോജകമണ്ഡലം പ്രസിഡന്റ്‌ സജു മിഖായേൽ പൊന്നാട അണിയിച്ചു.