ഏഴംകുളം: തേപ്പുപാറ പൗരസമിതി, നിള ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷികവും, കാഷ് അവാർഡ് വിതരണവും നടത്തി. പൗരസമിതി പ്രസിഡന്റ് പ്രിൻസ് വിളവിനാലിന്റെ അദ്ധ്യക്ഷതയിൽ സാംസ്‌കാരിക പ്രവർത്തകനും, ഗ്രാമ പഞ്ചായത്ത് അംഗവുമായ ബാബുജോൺ ഉദ്ഘാടനം ചെയ്തു. ബി. എസ്. സി നഴ്സിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബെറ്റി സജിക്ക് പ്രവാസിയും ജീവകാരുണ്യപ്രവർത്തകനുമായ സന്തോഷ് ഏബ്രഹാം തെക്കേപ്പറമ്പിൽ സ്‌പോൺസർ ചെയ്ത 25,000 രൂപയുടെ കാഷ് അവാർഡ് നൽകി. നിള ഗ്രന്ഥശാല പ്രസിഡന്റ് എ. കെ. ശിവൻകുട്ടി, രാജു പുലിയണ്ണാൽ, പി. ജി. ബേബിക്കുട്ടി, വർഗീസ് സ്‌കറിയ, കെ. മത്തായി , സി. രജീഷ് എന്നിവർ പ്രസംഗിച്ചു.