അടൂർ: നഗരസഭ 28 -ാം വാർഡിൽ കാടുകയറിക്കിടക്കുന്ന സ്ഥലം ഏറ്റെടുത്ത് കർഷകദിനത്തിൽ കൃഷി ആരംഭിച്ചു. നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഗോപു കരുവാറ്റ അദ്ധ്യക്ഷതവഹിച്ചു. അജി പാണ്ടിക്കുടി, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.