അടൂർ : കേരള കർഷക സംഘം കടമ്പനാട് കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. സി.പി. എം അടൂർ ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ്‌ ഉദ്ഘാടനം ചെയ്തു. കർഷക സംഘം അടൂർ ഏരിയ ജോയിന്റ് സെക്രട്ടറി അഡ്വ. എം. പ്രിജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയങ്ക പ്രതാപ്, ആർ. രഞ്ജു, സി. അജി, വിനീത്, ബിജുകുമാർ, മനോജ്‌ എന്നിവർ പ്രസംഗിച്ചു.