പള്ളിക്കൽ: പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെയും സർവീസ് സഹകരണ ബാങ്കുകളുടെയും കർഷകസംഘങ്ങളുടെയും പാടശേഖരസമിതിയുടെയും പഴകുളംപാസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ കർഷകരെ ആദരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു കർഷകർക്ക് മെമന്റോ നൽകി.സിന്ധു ജെയിംസ്, ഷീന റെജി, എ.പി സന്തോഷ് ,പി.ബി. ബാബു, സുപ്രഭ, പ്രമോദ്.ജി, യമുനാ മോഹൻ , സാജിത റഷീദ്, റോസമ്മ സെബാസ്റ്റ്യൻ, ഷൈലജ പുഷ്പൻ , സുജിത്ത്.എസ് ,ലതാ ശശി, ആശാ ഷാജി,ദിവ്യ , വിനേഷ്.വി , ശ്രീജ.എസ് ,രഞ്ജിനി കൃഷ്ണകുമാർ, റ്റി.എസ് സജീഷ്, റോഷൻ ജോർജ് , ദീപ്തി.എസ് , അഞ്ജുജോർജ് , ജിനേഷ് കെ.എസ് , കെ.സോമനാഥൻ പിള്ള , ആർ.സുരേഷ് ,എന്നിവർ പ്രസംഗിച്ചു.