1
ചുങ്കപ്പാ മഹാത്മ ഗ്രന്ഥശാലയിൽ നടന്ന സ്വാതന്ത്ര്യദിന സംഗമത്തിൽ സാഹിത്യകാരൻ പ്രൊഫ. കടമനിട്ട വാസുദേവൻ പിള്ള സ്വാതന്ത്ര്യദിനസന്ദേശം നല്കുന്നു


മല്ലപ്പള്ളി: 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചുങ്കപ്പാറ മഹാത്മ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന സംഗമം നടത്തി.പ്രശസ്ത സാഹിത്യകാരൻ പ്രൊഫ.കടമനിട്ട വാസുദേവൻ പിള്ള സന്ദേശം നൽകി.വായനശാല പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസീസ് റാവുത്തർ,ഇസ്മയിൽ എച്ച്.റാവുത്തർ,നജീബ് കാരിത്തറ,സി.ജെ സാലമ്മ,നിക്‌സാ അന്നാ സാന്റോ,റയാൻ നജീബ്,രശ്മി ആർ.നായർ എന്നിവർ പ്രസംഗിച്ചു.