r

പ്രമാടം : എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വി.കോട്ടയം മേഖലയിലെ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ഇ.എം.ജോയിക്കുട്ടി, വെട്ടൂർ ജ്യോതി പ്രസാദ്, ജോസ് പനച്ചയ്ക്കൽ, കെ.ആർ.പ്രമോദ്, പ്രസീത രഘു, യു. വിഷ്ണുകുമാർ, മനേഷ് തങ്കച്ചൻ, രഞ്ജിനി ശ്രീകുമാർ, സുന്ദർ രാജൻ, ഗൗരിനന്ദന എന്നിവർ പ്രസംഗിച്ചു.