sndp
എസ്‌.എൻ.ഡി.പി യോഗം 4677 നമ്പർ കുമ്മണ്ണൂർഃ ശാഖയിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾ യൂണിയൻ, ശാഖ ഭാരവാഹികൾക്കൊപ്പം

കോന്നി: എസ്‌.എൻ.ഡി.പി യോഗം 4677 കുമ്മണ്ണൂർ ശാഖയിൽ പൊതുയോഗവും എൻഡോവ്മെന്റ് വിതരണവും പ്രതിഭകളെ ആദരിക്കലും നടന്നു. ശാഖയുടെ മുൻപ്രസിഡന്റായിരുന്ന എൻ.ആർ.കുഞ്ഞുപണിക്കരുടെയും യൂണിയൻ കമ്മിറ്റി അംഗമായിരുന്ന ഷാജി കുമാറിന്റെയും ഫോട്ടോ അനാച്ഛാദനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.ശോഭന അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ സെക്രട്ടറി ഡി,അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ ജി.സോമനാഥൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌. എന്നിവർ പ്രസംഗിച്ചു.