വെട്ടൂർ : മഹാവിഷ്ണുക്ഷേത്രത്തിൽ അഷ്ടമിരോഹിണി ഇന്ന് വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കും. രാവിലെ ആറ് മുതൽ ഭാഗവതപാരായണം. എട്ട് മുതൽ പ്രസാദമൂട്ട്, പത്തിന് വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് രണ്ടിന് ശോഭായാത്ര . തുടർന്ന് ദീപാരാധന, ദീപക്കാഴ്ച, അവിൽപൊതി വിതരണം, രാത്രി പന്ത്രണ്ടിന് ശ്രീകൃഷ്ണാവതാരപൂജകൾ, വിശേഷാൽ ദീപാരാധന, ഉണ്ണിയപ്പ നിവേദ്യം.