മല്ലപ്പള്ളി:കെ.എസ്.പിയു കോട്ടാങ്ങൽ യൂണിറ്റ് കൺവെൻഷൻ കൊട്ടാങ്ങൽ പെൻഷൻ ഭവനിൽ നടന്നു. പ്രസിഡന്റ്‌ എം.ഡി. വർഗീസിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ചന്ദ്രശേഖരൻ നായർയോഗം ഉദ്ഘാടനം ചെയ്തു. പുതിയ മെമ്പർമാർക്കു വി.എസ്.ശശിധരൻ നായർ അംഗത്വവിതരണം നടത്തി. എ.സി.ജോസ്.ജോളി,കെ. ജോസഫ് , ജോസ് മാത്യു അബ്‌ദുൾ ഹമീദ് എന്നിവർ പ്രസംഗിച്ചു.