പ്രമാടം : കല്ലേരി ഊരാളി അപ്പൂപ്പൻകാവ് ബഹുമുഖ പ്രതിഭാ പുരസ്കാരം ലഭിച്ച പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിതിനെ അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ അനുമോദിച്ചു. ബ്ളോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ ജിജി സജി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.മോഹൻ, മെമ്പർമാരായ വാഴവിള അച്യുതൻ നായർ, ലിജ ശിവപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.