ssf
എസ് എസ് എഫ് 29മത് എഡിഷൻ ജില്ലാ സാഹിത്യോത്സവ് കോന്നിയിൽ കെ യു ജെനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

കോന്നി: എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവ് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും കേരളകൗമുദി സീനിയർ സബ് എഡിറ്ററുമായ വിനോദ് ഇളകൊള്ളൂർ മുഖ്യപ്രഭാഷണം നടത്തി. മത്സര വിജയികൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ സമ്മാനദാനം നിർവഹിച്ചു.
എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഷാഫി മഹ്‌ളരി മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അൻസർ ജൗഹരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ബാഫഖ്‌റുദ്ദീൻ ബുഖാരി, എ.പി.മുഹമ്മദ് അഷ്ഹർ,മുഹമ്മദ് റിജിൻഷാ കോന്നി, സജീബ് അരുവാപ്പുലം, സുധീർ വഴിമുക്ക്,സലാഹുദ്ദീൻ മദനി, അദിനാൻ,നിസാമുദ്ദീൻ നിരണം,മഹമ്മദ് കോന്നി,മുനീർ ജൗഹരി,അബ്ദുൽ ഫത്താഹ്, മുത്തലിബ് അഹ്‌സനി,എന്നിവർ പ്രസംഗിച്ചു.