 
മല്ലപ്പള്ളി : കർഷകദിന ആഘോഷങ്ങളുടെ ഭാഗമായി എഴുമറ്റൂർ പഞ്ചായത്ത്, കൃഷിഭവൻ ,എഴുമറ്റൂർ സർവീസ് സഹകരണ ബാങ്ക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ എഴുമറ്റൂർ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന കർഷക ദിനാചരണം റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ജെസി സൂസൻ അദ്ധ്യക്ഷത വഹിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ അമ്പിളി.സി പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് ചെയർപേഴ്സൺ ഗീതാ ഷാജി,കാർഷികാ വികസന സമിതി അംഗം എം.ജോൺസൺ കൃഷി ഓഫീസർ ആര്യനാഥ്. വി,എസ്.രവീന്ദ്രൻ എഴുമറ്റൂർ എം.ജെ ജോസഫ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മികച്ച കർഷകരായ രവീന്ദ്രൻ നായർ കെ.ആർ, എം ജെ ജോസഫ്,എസ് രവീന്ദ്രൻ , ഇന്ദിര നാരായണൻ, ശ്രീദേവി,കുഞ്ഞു കുട്ടൻ,മാസ്റ്റർ അമൽ.വി.തോമസ്, രാജേഷ് ആർ.നായർ, പി.ജെ തോമസ്, എം.വി കോശി, എം.എ ജോൺ എന്നിവരെ ആദരിച്ചു.