boys

അടൂർ : ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. പള്ളിക്കൽ പഞ്ചായത്തിൽ താമസിക്കുന്നവരും സ്കൂളിലെ രക്ഷിതാക്കളുമായ മൂന്ന് കർഷകരെ ആദരിച്ചു. പ്രിൻസിപ്പൽ സജി വറുഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ, സുരേന്ദ്രൻ, ഷാജികുമാർ എന്നീ കർഷകരെയാണ് ആദരിച്ചത്. പി.ആർ .ഗിരീഷ്, ആർ.രവീന്ദ്രക്കുറുപ്പ്, ബിന്ദു.എൽ, രേവതി, ശിവ.എസ്, ഹരികൃഷ്ണൻ, നിയ അന്ന വറുഗീസ്, പാർവ്വതി എസ്.നായർ, ഹരിപ്രിയ എന്നിവർ പ്രസംഗിച്ചു.