18-karshakadinam
മുതിർന്ന കർഷകനും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ റ്റി.കെ രാമൻപിള്ള, പ്രദേശത്തെ മുതിർന്ന കർഷകത്തൊഴിലാളിയായ പി.ജി.രാഘവൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ

കീരുകുഴി: നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ കർഷകദിനം ആചരിച്ചു. മുതിർന്ന കർഷകനും പൂർവവിദ്യാർത്ഥിയുമായ റ്റി.കെ രാമൻപിള്ള, മുതിർന്ന കർഷകത്തൊഴിലാളിയായ പി.ജി.രാഘവൻ എന്നിവരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് രാജേഷ്, പ്രഥമാദ്ധ്യാപകൻ സി.സുദർശൻ പിള്ള, എസ്.എസ്.ജി ചെയർമാൻ ഡോ.കെ.പി.കൃഷ്ണൻകുട്ടി, സീനിയർ അസിസ്റ്റന്റ് എസ്. ജയന്തി, അദ്ധ്യാപകരായ ഡി. നീതു, രാജശ്രീ.ആർ.കുറുപ്പ്, സുമലത, എസ്.എസ്.ജി.അംഗം എ.കെ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.