കീരുകുഴി: നോമ്പിഴി ഗവ.എൽ.പി.സ്‌കൂളിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മനു ഒയാസിന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ ശ്രീകുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ചിത്രകാരൻ പ്രമോദ് കുരമ്പാല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ജി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ , പ്രഥമാദ്ധ്യാപകൻ സി.സുദർശനൻ പിള്ള, ഡോ.കെ.പി. കൃഷ്ണൻകുട്ടി, എസ്.ജയന്തി, ഡി. നീതു, രാജശ്രീ ആർ കുറുപ്പ് സുമലത ,പദ്മകുമാരി, എ.കെ ഗോപാലൻ, ബനോജ് എന്നിവർ പ്രസംഗിച്ചു.